News

26 Feb

ചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം നടത്തി

           സ്വാതന്ത്ര്യ സമര സേനാനി, ഭാരത ഭരണഘടനാ നിയമ നിർമ്മാണ സഭാംഗം, കേരളത്തിലെ ആദ്യ വനിതാ മന്ത്രി, തെക്കേ ഇന്ത്യയിലെ ആദ്യ വനിത പാര്ഴലമെന്ഴറ് അംഗം, അഭിഭാഷക, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സെക്രട്ടറി തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-വിദ്യാഭ്യാസ-സാംസ്കാരിക നഭോമണ്ഡലങ്ങളിൽ തന്ഴറെ കൈയൊപ്പു ചാർത്തിയ, "തിരുവിതാംകൂർ ഝാൻസി റാണി" എന്നറിയപ്പെടുന്ന ആനി മസ്ക്രീന്ഴെറ ജീവചരിത്രം ആസ്പദമാക്കി കേരളാ ലാറ്റിൻ കാത്തലിക് അസ്സോസിയേഷന്ഴെറ നേതൃത്വത്തില്ഴ പാളയം സെന്ഴറ് ജോസഫ്സ് കത്തീഡ്രൽ പാരീഷ് ഹാളിൽ 21.02.2020 –ാം തിയതി ചിത്രരചനാ മത്സരം നടത്തി. വിവിധ സ്കൂളുകളിലും ഇടവകകളിലും നിന്ന് നൂറിലധികം കുട്ടികള്ഴ സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുത്തു. തുടര്ഴന്ന് "ചിത്രരചനയും സർഗ്ഗാത്മകതയും", "ചിത്രകലയുടെ അടിസ്ഥാന തത്വങ്ങൾ" എന്നീ വിഷയങ്ങളിൽ ശ്രീ.വർഗ്ഗീസ് ജോർജ്ജ്, ശ്രീ. രവീന്ദ്രൻ പുത്തൂർ, ശ്രീ. ജോയി എന്നിവർ ക്ലാസ്സുകൾ നയിച്ചു. കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. മോൺ.ഡോ.നിക്കോളസ്, അഡ്വ. ഫാ. സേവ്യർ കുടിയാംശ്ശേരി, ഓസ്റ്റിൻ എ മോറിസ്, നിർമ്മല തോമസ്, ഗ്രിഗറി പോള്ഴ, എം ബേസില്ഴ പെരേര, സെൽവിയസ് എന്നിവർ പ്രസംഗിച്ചു.